parassini

തളിപ്പറമ്പ്: പറശിനിക്കടവ് മടപ്പുര മടയനും ക്ഷേത്രം ട്രസ്റ്റിയും ജനറൽ മാനേജരുമായ പി.എം. മുകുന്ദൻ മടയൻ (91) നിര്യാതനായി. ചൊവ്വാഴ്ച
അർദ്ധരാത്രയോടെയാണ് മരണം. 2009 മുതൽ മടപ്പുരയുടെ മടയനായി പ്രവർത്തിച്ച് വരികയാണ്. മടപ്പുരയുടെ വികസനത്തിന് നിരവധി പ്രവർത്തനങ്ങർ കാഴ്ചവെച്ച് ശ്രദ്ധേയനായിരുന്നു. ബുധനാഴ്ച രാവിലെ 10 മണി വരെ തളാപ്പിലെ ജാനകി നിവാസിൽ പെന്തുദർശനത്തിന് വെക്കും. തുടർന്ന് പറശ്ശിനി മടപ്പുര തറവാട്ട് വീട്ടിൽ പൊതുദർശനത്തിന് വെച്ച് പകൽ 2 മണിക്ക് സംസ്‌ക്കരിക്കും. സഹോദരങ്ങൾ: ഗംഗാധരൻ, വിജയൻ, ജാനകി, പങ്കജാക്ഷി, രാജലക്ഷ്മി, ശാന്തകുമാരി, പത്മാവതി.