കണ്ണൂർ: കക്കാട് പെട്രോൾ പമ്പിന് സമീപം തീപിടുത്തം. ഇന്നലെ രാത്രി 10 മണിയോടെയാണ് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. പുക ഉയർന്നതോടെ സമീപത്തെ വീട്ടുകാരെല്ലാം ദുരിതത്തിലായി. തുടർന്ന് കണ്ണൂർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു.