covid

കണ്ണൂർ: കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 72കാരന്റെ നില അതീവ ഗുരുതരം. ചെറുകല്ലായി സ്വദേശിയായ വൃദ്ധനാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചയാൾ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയയായിരുന്നു. വൃക്കരോഗിയും മറ്റ് അസുഖങ്ങളുമുള്ള ആളുമാണ്.

നേരത്തെ തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 25 ഓളം ആളുകൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയെ തുടർന്ന് പനി മാറിയ ഇയാൾ പള്ളിയിലെ പരിപാടിയിലും, മറ്റൊരു വിവാഹ നിശ്ചയ ചടങ്ങിലും പങ്കെടുത്തിരുന്നു.

ചടങ്ങിൽ പങ്കെടുക്കാൻ ഇയാൾ ഒരാളുടെ ബൈക്കിലായിരുന്നു മാഹി പാലം വരെ വന്നത്. തുടർന്ന് ട്രാവലറിലാണ് വിവാഹ നിശ്ചയ ചടങ്ങിലേക്ക് പോയത്. ട്രാവലറിൽ 11 പേരാണ് ഉണ്ടായിരുന്നത്. മാഹിയിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രണ്ടാമത്തെ ആളാണിയാൾ. നേരത്തെ ഉംറ കഴിഞ്ഞെത്തിയ 64 കാരി മാഹി ഗവ: ആശുപത്രിയിൽ സുഖം പ്രാപിച്ചിരുന്നു.