കൂത്തുപറമ്പ്: മമ്പറത്തിനടുത്ത ഓടക്കടവിൽ കാർഷിക വിളകൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. കച്ചേരിമെട്ടയിലെ പി.കെ.രാഘവന്റെ 25 ഓളം നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിക്കപ്പെട്ടത്. കുലക്കാറായ നിരവധി വാഴകളും നശിപ്പിക്കപ്പെട്ടവയിലുണ്ട്. സാമൂഹ്യ വിരുദ്ധരുടെ അക്രമത്തിൽ വൻ നഷ്ടമാണ് കൃഷിക്കാരനുണ്ടായത്. നാടാകെ കോവിഡ് 19 ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴായിരുന്നു സാമൂഹ്യ വിരുദ്ധരുടെ അക്രമം. കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.