പാനൂർ: പാലത്തായിൽ പിഞ്ചു കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ വ്യക്തമായ തെളിവ് ലഭിച്ചിിട്ടും അറസ്റ്റ്് ചെയ്യാത്ത നടപടി പ്രതിഷേധാർഹമാണെെന്ന് കെ.മുരളീധരൻ എം.പി.പരാതി പറഞ്ഞ കുട്ടിയുടെെയും ബന്ധുക്കളുടെയും മൊൊഴി നിരവധി തവണ എടുത്തത അന്വേഷണ ഉദ്യോഗസ്ഥഥർ ഇന്നുവരെ പ്രതിയെ ചോദ്യം ചെയ്യുുകയോ കണ്ടത്തുകയോ ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും മുരളീധരൻ പറഞ്ഞു.കുറ്റകൃത്യം ചെയ്ത ആൾ അദ്ധ്യാപകനാണ് എന്നത് പൊതു സമൂഹത്തിന് തന്നെ അപമാനമാണ്. പ്രതിയെ നിിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.