കാഞ്ഞങ്ങാട്:ജില്ലയിലെ മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിൽ രാവിലെ 11 മുതൽ 5 വരെ തുറക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു വർക്ക്‌ഷോപ്പുകൾ ആഴ്ചയിൽ രണ്ടുദിവസമാണ് തുറക്കുക. ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെ ആ ദിവസങ്ങളിൽ സ്‌പെയർ പാർട്‌സ് കടകൾ കൂടി തുറക്കാൻ അനുവദിക്കും. ഫാൻ, എയർകണ്ടീഷനുകൾ എന്നിവ വാങ്ങാനും ഒരു ദിവസം കടകൾ തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഡ് ഇലക്ട്രീഷ്യന്മാർക്ക് വീടുകളിൽ പോയി ആവശ്യമായ റിപ്പയർ നടത്തുന്നതിന് തടസമുണ്ടാകില്ല. ഫ്‌ളാറ്റുകളിൽ കേന്ദ്രീകൃത സംവിധാനമാണ്. അത് റിപ്പയർ ചെയ്യാൻ പോകുന്നതിനും അനുമതി നൽകും.