തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മത്സ്യ മാർക്കറ്റിൽ നിന്നും 20 കിലോ പഴകിയ അയല ആരോഗ്യ വകുപ്പധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉപയോഗശൂന്യമായ അയല വിൽപ്പന നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടത്. പഴകിയ മീൻ വിറ്റ സ്ത്രീ തൊഴിലാളിയെ താക്കീത് ചെയ്ത് വിടുകയും ചെയ്തു.