കാസർകോട്: കുവൈറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് മേൽ ഇന്ത്യൻ എംബസി ചുമത്തുന്ന അഞ്ച് കുവൈറ്റ് ദിനാറിന്റെ എമർജൻസി സർട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കണമെന്നു രാജ് മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനും കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ കെ.ജീവസാഗറിനും ഉണ്ണിത്താൻ കത്തയച്ചു.