കാഞ്ഞങ്ങാട്:കാസർകോട് മെഡിക്കൽ കോളേജിൽ 273 പുതിയ തസ്തികകൾ സൃഷ്ടിച്ച സംസ്ഥാന സർക്കാറിനെ കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ അഭിനന്ദിച്ചു.ദുരന്തനിവാരണ രംഗത്ത് മറ്റ് സംസ്ഥാനങ്ങൾ പകച്ച് നിൽക്കുമ്പോൾ പുതിയ തസ്തികകൾ ഉണ്ടാക്കാൻ എടുത്ത തീരുമാനം ധീരവും അഭിനന്ദാർഹവുമാണെന്ന് യൂണിയൻ വിലയിരുത്തി.ഇതുസംബന്ധിച്ച് നടന്ന സംവാദത്തിന് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ വേണുഗോപാലൻ നേതൃത്വം നൽകി.യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ.മനോജ് കുമാർ, ജില്ലാ വൈസ്പ്രസിഡൻ്റ് എം.വി.ഹരിദാസ്, എ.വി.മധുസൂദനൻ ,ടി.വി.രാജേഷ്, കെ.രാകേഷ്, എന്നിവർ ഓൺ ലൈൻ സംവാദത്തിൽ പങ്കെടുത്തു