നീലേശ്വരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി കെ.എസ്.ടി.എ ഹൊസ്ദുർഗ് ഉപജില്ല കമ്മിറ്റി. ഉപജില്ലയിലെ രണ്ട് സമൂഹ അടുക്കളയിലേക്ക് പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ അദ്ധ്യാപകർ എത്തിച്ച് നൽകി.

കാഞ്ഞങ്ങാട് നഗരസഭയിലെ സമൂഹ അടുക്കളയിലേക്കുള്ള സാധനങ്ങൾ നഗരസഭ ചെയർമാൻ വി.വി. രമേശന് കെ.എസ്.ടി.എ.ജില്ല ജോയിന്റ് സെക്രട്ടറി കെ.വി. സുജാത നൽകി. നീലേശ്വരം നഗരസഭ സമൂഹ അടുക്കളയിലേക്കുള്ള സാധനങ്ങൾ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.പി മുഹമ്മദ് റാഫിക്ക് കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റി അംഗങ്ങൾ കൈമാറി.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ജില്ല ആശുപത്രി, പൊലീസ് സ്റ്റേഷൻ, ഫയർസ്റ്റേഷൻ, മുൻസിപ്പാലിറ്റി, പോസ്റ്റോഫീസ് എന്നിവിടങ്ങളിലേക്ക് മാസ്‌കുകളും സാനിറ്റൈസറുകളും കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയിരുന്നു. സാലറി ചലഞ്ചുമായി ഉപജില്ലയിലെ മുഴുവൻ അദ്ധ്യാപകരും സഹകരിക്കുവാൻ ഓൺലൈൻ വീഡിയോ കോൺഫറൻസ് യോഗം അഭ്യർത്ഥിച്ചു.

പടം..

നീലേശ്വരം നഗരസഭ സമൂഹ അടുക്കളയിലേക്കുള്ള സാധനങ്ങൾ കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റി അംഗങ്ങൾ കൈമാറുന്നു.