പയ്യന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് 7,50,000/- രൂപ നൽകി. സഹകരണ സംഘം അസി. റജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.വി.നന്ദകുമാറിന് ബേങ്ക് പ്രസിഡന്റ് അഡ്വ.ശശി വട്ടക്കൊവ്വൽ ചെക്ക്കൈമാറി. ബാങ്ക് സെക്രട്ടറി പി.എം. വിജയകുമാർ, യൂണിറ്റ് ഇൻസ്പെക്ടർ പി.വി മഹേഷ് എന്നിവർ സംബന്ധിച്ചു.