തളിപ്പറമ്പ്: മുപ്പതോളം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന കിറ്റ് വിതരണം ചെയ്തു. പരിയാരം മണ്ഡലത്തിലെ പരിയാരം ഗ്രാമസേവാസംഘം പരിയാരം, സബർമതി പബ്ലിക് ലൈബ്രറി, ചിതപ്പിലെപൊയിൽ എന്നിവയുടെ സംയുക്താഭിഖ്യത്തിൽ അമ്മാനപ്പാറ (18-ആം വാർഡ് ) ലെ പതിനഞ്ചേക്കർ പ്രദേശത്ത് ഉള്ള തൊഴിലാളികളുടെ 30 കുടുംബങ്ങൾക്ക് ആണ്അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന കിറ്റ് വിതരണം ചെയ്തത്. പരിയാരം ഗ്രാമ പഞ്ചായത്ത്‌ മെമ്പറും മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റു മായ സൗമിനി നാരായണൻ കിറ്റുകൾ നൽകി. ഡി .സി. സി ജനറൽ സെക്രട്ടറിയും ഗ്രാമ സേവ സംഘം പ്രസിഡന്റു മായ ഇ. ടി രാജീവൻ, ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഗ്രാമസേവാ സംഘം സെക്രട്ടറിയുമായ പയ്യരട്ട നാരായണൻ, രാജീവൻ വെള്ളാവ് എന്നിവർ നേതൃത്വം കൊടുത്തു. എ. സതീശൻ, ഇ. ടി. ഹരീഷ്, രഞ്ജിത്ത് പയ്യരട്ട, ഇ. പി. ജോസ്, മേരി പോൾ, അനിത നാൻസി, അജിത എന്നിവർ വീടുകളിൽ എത്തിച്ചു.