തളിപ്പറമ്പ: പറശ്ശിനിമടപ്പുരയിലെ പുതിയ ട്രസ്റ്റി ജനറൽ മാനേജറായി പി.എം.ഗംഗാധരൻ ചുമതലയേറ്റു. നിലവിലുണ്ടായിരുന്ന ട്രസ്റ്റി ജനറൽ മാനേജരായിരുന്ന പി.എം മുകുന്ദൻ മടയൻ്റെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹത്തിൻ്റെ സഹോദരനും ആചാരപ്രകാരം പിൻഗാമി കൂടിയായ ഗംഗാധരൻ നിയമിതനായത്.

മുൻഗാമികൾ ചെയ്തതുപോലെ മടപ്പുരയിലെത്തിെച്ചേരുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനും മടപ്പുരയിലെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭക്തജനങ്ങളുടെയും അനുഗ്രഹാശിസ്സുകളും സഹകരണവും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കണ്ണൂർ ചാലാട് സ്വദേശിയായ രേണുകയാണ് ഭാര്യ. രജൂൾ, സജൂൾ എന്നിവരാണ് മക്കൾ.

പടം..പി.എം ഗംഗാധരൻ