പയ്യന്നൂർ: നഗരസഭ സാമൂഹ്യ അടുക്കളയിലേക്ക്, ബോയ്സ് കൊക്കോട്ട് കൃഷി ചെയ്ത പച്ചക്കറികൾ നൽകി. വാർഡ് കൗൺസിലറും, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.വി. കുഞ്ഞപ്പനിൽ നിന്നും നഗരസഭ ചെയർമാൻ ശശി വട്ടകൊവ്വൽ ഏറ്റുവാങ്ങി. ടി. സന്ദീപ്, പി. അനീഷ്, വി. അജേഷ്, സുനിൽ, പി. നിഖിൽ, എം. ഷിജിൻ, കെ. സന്തോഷ്, അജീഷ് എന്നിവർ നേതൃത്വം നൽകി. ചക്ക, മാങ്ങ, വെള്ളരി, കൈപ്പ, വെണ്ട, പച്ചക്കായ, കുമ്പളം എന്നിവ കൂടാതെ ഒൻപത് ഭരണി മാങ്ങാ അച്ചാർ, വാഴയില, തേങ്ങ, കേബേജ് തുടങ്ങിയവയാണ് നൽകിയത്.