കൂത്തുപറമ്പ്:കർണാടക അതിർത്തിയിലെ റോഡുകൾ അടച്ചതിനെ തുടർന്ന് രോഗികൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. ഓൾ ഇന്ത്യാ ലോ സ്റ്റുഡൻ്റ് യൂണിയൻ കർണാടക സംസ്ഥാന സെക്രട്ടറി കൂത്തുപറമ്പ് മാങ്ങാട്ടിത്തെ കെ.സിദ്ധാർത്ഥ് ബാബുവാണ് പരാതിക്കാരൻ. കർണാടകയുടെ നീതി നിഷേധത്തെ തുടർന്ന് വൃക്കരോഗിയായ പാത്തുമ്മ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കാണിച്ചാണ് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷൻ കർണാടക സർക്കാരിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചതായി സിദ്ധാർത്ഥ് ബാബു അറിയിച്ചു.