കാഞ്ഞങ്ങാട് :മാവുങ്കാൽ കോട്ടപ്പാറ വിട്ടൽ കശുഅണ്ടി ഫാക്ടറി പറമ്പിലും പെരിയ പഞ്ചായത്ത് ഓഫീസിനു പിറകുവശത്ത് കേന്ദ്ര സർവകലശാലാ കോമ്പൗണ്ടിലും തീപിടിച്ചു,

കശുഅണ്ടി ഫാക്ടറിയുടെ സമീപത്തേക്ക് തീ പടർന്നെങ്കിലും ഫയർഫോഴ്സ് എത്തി തീയണച്ചു. പെരിയ കേന്ദ്ര സർവകലശാലാ കോമ്പൗണ്ടിൽ രണ്ടേക്കറോളം കുറ്റിക്കാടുകൾ കത്തിനശിച്ചു. ഫയർഫോഴ്സിന്റെ കാഞ്ഞങ്ങാടു നിന്നുള്ള രണ്ടു യൂണിറ്റും കാസർകോട്ടു നിന്നുള്ള ഒരു യൂണിറ്റും മണിക്കൂറുകളോളം പണിപ്പെട്ടാണ് തീയണച്ചത്.