കാഞ്ഞങ്ങാട്: മാവുങ്കാൽ കോട്ടപ്പാറ വീട്ടൽ കാഷ്യു ഫാക്ടറിപറമ്പിൽ തീ പടർന്നു ഫാക്ടറി സമീപത്തേക്കു പടർന്നെങ്കിലും പെട്ടെന്നു അഗ്നി രക്ഷാസേനയെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി .ഇതിനിടെ പെരിയ പഞ്ചായത്ത് ഓഫീസിനു പിറകുവശത്ത് കേന്ദ്ര സർവ്വകലശാലാ പറമ്പിൽ തീപിടിച്ച് രണ്ടേക്കറോളം കുറ്റിക്കാടുകൾ കത്തിനശിച്ചു. കാഞ്ഞങ്ങാടു നിന്നു രണ്ടു യുണിറ്റും കാസർകോടു നിന്നു ഒരു യുനിറ്റും അഗ്നിശമന സേനയെത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് തീയണച്ചത്.