കണ്ണൂർ: കൊവിഡ് 19 രൂക്ഷമായ വിദേശരാജ്യങ്ങളിൽ ജോലി ചെയ്ത് വരുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എം.പി പ്രധാനമന്ത്രിക്ക് ഇമെയിൽ സന്ദേശം അയച്ചു. ശമ്പളവും പെൻഷനും 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും പ്രാദേശിക വികസന ഫണ്ട് രണ്ട് വർഷത്തേക്ക് മരവിപ്പിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം നാടിന് ഗുണകരമാവില്ലെന്നും അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് അയച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.