രാജപുരം: ലോക് ഡൗൺ നിയമം ലംഘിച്ച് അനാവശ്യമായി കാറിൽ ചുറ്റിക്കറങ്ങിയതിനു കൊട്ടോടി അടുക്കടുക്കത്തെ രതീഷ് (33), പാണത്തൂരിലെ സാദിഖ് (27 ), ബൈക്കിൽ ചുറ്റിക്കറങ്ങിയ മാലക്കല്ല് ചെന്നക്കാട് റോയ് തോമസ് (40), കള്ളാറിൽ ഓലിക്കര അഖിൽ കുര്യൻ (29 ), സ്‌കൂട്ടറിലെ യാത്രക്കാരൻ ആടകം ചെടിക്കുണ്ട് എം എ ജോൺ (56 ), ജീപ്പിൽ ചുറ്റിക്കറങ്ങിയതിന് ബളാന്തോട് പുല്ലുമലയിലെ വിഷ്ണു രവീന്ദ്രൻ ( 19 ) എന്നിവരെ വാഹനങ്ങൾ സഹിതം രാജപുരം എസ്.ഐ.കെ കൃഷ്ണൻ അറസ്റ്റു ചെയ്തു. വാഹനങ്ങൾ കോടതിയിൽ ഹജരാക്കി. കോവിഡ് 19 നിയന്ത്രണ ചട്ടങ്ങൾക്ക്് വിരുദ്ധമായി വ്യാപാര സ്ഥാപനം തുറന്നു പ്രവർത്തിപ്പിച്ചതിനു സഫാ സ്റ്റോർ ഉടമ കോടോം കുയ്യങ്ങാട് അബ്ദുൽ റഹ്മാൻ (57) നെ സി ഐ ബാബു പെരിങ്ങേത്ത് അറസ്റ്റു ചെയ്തു.