സ്പെയിൻ: ലോകത്ത് മുഴുവൻ കൊവിഡ് 19 പടരുമ്പോഴും കേരളത്തിന് അൽപമെങ്കിലും ആശ്വാസമുള്ള വാർത്തകൾ എത്തുന്നത് സ്പെയിനിൽനിന്ന് മാത്രമാണ്. സ്പെയിനിൽ പ്രവാസികൾ ആയിരക്കണക്കിന് ഉണ്ടെങ്കിലും 300ൽ താഴെ മാത്രമാണ് മലയാളികളുള്ളത്. ഇവർക്കാർക്കും രോഗം ഇതുവരെ ബാധിച്ചിട്ടില്ലെന്ന് മാത്രമല്ല സുരക്ഷിതരുമാണ്.
രാജ്യത്തിന്റെ തലസ്ഥാനമായ മാഡ്രിസിലാണ് ആദ്യം വൈറസ് പ്രത്യക്ഷപ്പെട്ടത്. കൊവിഡ് 19 ന്റെ വ്യാപനം തുടക്കത്തിൽ സർക്കാർ കൊകാര്യം ചെയ്തതിലെ ഉദാസീനതയാണ് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കാൻ കാരണമായതായി മലയാളികൾ ചൂണ്ടിക്കാട്ടുന്നത്.
മാഡ്രിസിൽനിന്ന് ദിവസങ്ങൾക്കുള്ളിൽ രോഗം കത്തലോണിയ, ബാഴ്സലോണ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയയാിരുന്നു. ഇതിന് ശേഷമാണ് സർക്കാർ പ്രതിരോധ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. പ്രതിദിനം 10,000ൽ നിന്ന് ഇപ്പോൾ 5,000 ലേക്ക് കുറയ്ക്കാൻ കഴിഞ്ഞു എന്നത് രാജ്യത്ത് വലിയ ആശ്വാസമാണ് ഉളവാക്കിയിട്ടുള്ളത്.
1,41,942 പേരിലാണ് ആദ്യം രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴത് 5000മായി കുറയ്ക്കാൻ സർക്കാരിന്റെ നിയന്ത്രണം മൂലം കഴിഞ്ഞിട്ടുണ്ട്. ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ തുടക്കത്തിലെ സർക്കാർ എടുത്തിരുന്നെങ്കിൽ വൈറസ് വ്യാപനം പിടിച്ച് നിർത്താൻ കഴിയുമായിരുന്നു എന്നാണ് മലയാളി അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്. രാജ്യത്തെ മലയാളികളുടെ പ്രശ്നങ്ങൾ നിരന്തരം അറിയുകയും സഹായ പ്രവർത്തനങ്ങൾ നടത്തുന്നതിലും അസോസിയേഷൻ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.