കൂത്തുപറമ്പ്: കൂത്ത്പറമ്പ് എക്‌സൈസ് കണ്ടം കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാനായി പാകപ്പെടുത്തിയ 250 ലിറ്റർ വാഷ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത് വളപ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. പുഴക്കരയിലെ ഇടവഴികളിൽ 2 ബാരലുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രിവന്റീവ് ഓഫീസർ പി. പ്രമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, പി. ജലീഷ്, എം. സുബിൻ, എം. ശജേഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ വി. ഷൈനി എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒരാഴ്ചക്കിടെ 1250 ലിറ്ററിലധികം വാഷാണ് കൂത്തുപറമ്പ് എക്‌സൈസ് പിടികൂടിയത്. റെയ്ഞ്ച് പരിധിക്കുള്ളിൽ എക്‌സൈസ് പരിശോധന ശക്തമാക്കി.