കണ്ണൂർ: തലശേരി ബാവലി അന്തർസംസ്ഥാന പാതയിൽ 28 മൈലിനു സമീപം നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞു. വാൻ ഡ്രൈവർ ഇരിക്കൂർ സ്വദേശി പുതിയപുരയിൽ സാജിറിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇയാളെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെയായിരുന്നു അപകടം. മാണ്ഡ്യയിൽ നിന്നും ശർക്കര കയറ്റി കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു.