പാനൂർ: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ ഇടപെടൽ മൂലം ഷാർജയിലുള്ള വൃക്കരോഗിക്ക് മരുന്നെത്തി..മീത്തലേ പൂക്കോം മുട്ടിച്ചേരി കെ.പി പ്രകാശന് വേണ്ടിയാണ് ഭാര്യ സജിലയുടെ അഭ്യർത്ഥന പ്രകാരം മന്ത്രിയുടെ ഓഫീസ് മരുന്നുകൾ എത്തിച്ചത് .തലശ്ശേരി ബൈറൂഹ ഫൗണ്ടേഷന്റെ സഹായത്തോടെ യായിരുന്നു മന്ത്രിയെ ബന്ധപ്പെട്ടത്.
2007 ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്ത പ്രകാശൻ ഷാർജയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. അടുത്തേക്ക് പോകുന്നവരുടെ പക്കൽ മരുന്നു കൊടുത്തയക്കുകയാണ് പതിവ്. എന്നാൽ.വിമാന സർവ്വീസ് നിലച്ചതോടെെ ആ വഴിയും അടഞ്ഞു.മരുന്നു കിട്ടാതെ ബുദ്ധിമുട്ടുന്നന അവസ്ഥയിൽ സജില പാനൂരിലെ മന്ത്രിയുടെ കൂത്തുപറമ്പ് മണ്ഡലംം ഓഫീസുമായി ബന്ധപ്പെടുകയും ഒന്നര മാസം ഉപയോഗിക്കുന്നതിനുള്ളള മുപ്പതിനായിരം രൂപയോളം വിലവരുന്ന്ന മരുന്നു എത്തിക്കുകയും ചെയ്യുകയായിരുന്നു.