കാഞ്ഞങ്ങാട്:ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ പദ്ധതി വേണമെന്ന് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികൾക്ക് ധനസഹായവും 50000രൂപ വായ്പാ സൗകര്യവും ഒരുക്കണമെന്ന് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി. കെ ദിനേശനും സെക്രട്ടറി രാജേന്ദ്രൻ അടുക്കവും ആവശ്യപ്പെട്ടു.