പയ്യന്നൂർ: മണ്ഡലത്തിലെ മുഴുവൻ സർക്കാർ ആശുപത്രികൾക്കും എൻജിനീയേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി
പി.പി.ഇ കിറ്റുകളും ട്രിപ്പിൾ ലെയർ മാസ്കുകളും സംഭാവന നൽകി. പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രി സൂപ്രണ്ട്, സി കൃഷ്ണൻ എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, എൻജിനീയേർസ് അസോസിയേഷൻ ഭാരവാഹികളായ പി.എം. യമുന , ഹരീഷ്, ജയദീപ് തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലത്തിലെ പെരിങ്ങോം താലൂക്ക് ആശുപത്രി, കരിവെള്ളൂർ സി.എച്ച്.സി, രാമന്തളി, എട്ടിക്കുളം, മാത്തിൽ, കുറ്റൂർ, പുളിങ്ങോം പി.എച്ച്.സി എന്നിവയ്ക്കാണ് കിറ്റുകളും മാസ്കുകളും നൽകിയത്.