കാഞ്ഞങ്ങാട്: പൂരക്കളി പണിക്കന്മാരുടെ ജീവിതം വഴിമുട്ടിയ സാഹചര്യം സർക്കാർ കാണണമെന്നു് പ്രശസ്ത പൂരക്കളി മറത്തുകളി പണ്ഡിതൻ പി ദാമോദര പണിക്കർ അഭ്യർത്ഥിച്ചു.പണിക്കന്മാരെ നേരത്തെ നിശ്ചയിച്ച ക്ഷേത്രങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെങ്കിലും സർക്കാരിന്റെ കരുതൽ ഉണ്ടാകണം. കലാകാരന്മാർക്ക് കൂടുതൽ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരം അവരുടേതല്ലാത്ത കാരണത്താലാണ് നഷ്ടമായത്.ദേവസ്വം ബോർഡ് ജാഗ്രതയോടെ വിഷയത്തിൽ ഇടപെടണമെന്നും പണിക്കർ അഭ്യർത്ഥിച്ചു.