കണ്ണൂർ: ഈസ്റ്റർ, വിഷു ആഘോഷങ്ങൾ മുന്നിൽ കണ്ടു വലിയ സ്റ്റോക്ക് ചെയ്ത വസ്ത്ര വ്യാപാരികൾ, പടക്ക വ്യാപാരികൾ തുടങ്ങിയ വ്യാപാര മേഖലകളിൽ ലോക്ക്ഡൗണിൽ ഇളവ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി. ഇത്തരത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസമെങ്കിലും കട തുറക്കാൻ അനുവദിക്കണം.ലോക്ഡൗണിന് ശേഷം വരാൻ പോകുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിലവിലുള്ള ഓവർ ഡ്രാഫ്റ്റുകളിൽ അതെ സംവിധാനം ഉപയോഗിച്ച് 50 ശതമാനം ശതമാനമെങ്കിലും കൂട്ടി നൽകണമെന്നും
മുൻകാലങ്ങളിൽ പരസ്പര ജാമ്യത്തിൻ മേൽ അനുവദിച്ച ട്രേഡേഴ്‌സ് ലോണുകൾ പുനഃസ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

പ്രതിസന്ധിയിൽ ഒരു വലിയ വിഭാഗം കെട്ടിട ഉടമകൾ വാടക ഒഴിവാക്കി മാതൃകകാട്ടി. മറ്റുള്ള കെട്ടിട ഉടമകളും വാടക ഒഴിവാക്കി കൊടുക്കുവാൻ സ്വയം മുന്നോട്ടു വരണമെന്നും സമിതി അഭ്യർത്ഥിച്ചു.