കണ്ണൂർ: ബി. ഡി. ജെ. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടി. വി. ബാബുവിന്റെ നിര്യാണത്തോടെ പിന്നാക്ക വിഭാഗങ്ങൾക്കു വേണ്ടിയുള്ള അവകാശ സമരങ്ങളിലെ നല്ല നേതൃത്വമാണ് നഷ്ടമായതെന്ന് ബി. ഡി. ജെ. എസ് ജനറൽ സെക്രട്ടറിയും എസ്. എൻ. ഡി. പി. യോഗം ദേവസ്വം സെക്രട്ടറിയുമായ അരയാക്കണ്ടി സന്തോഷ് അനുശോചിച്ചു.