കാഞ്ഞങ്ങാട് :അനധികൃതമായി വില്പനക്ക് സൂക്ഷിച്ച് വച്ച 22 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. ഹോസ്ദുർഗ് ബല്ല വില്ലേജിൽ നെല്ലിക്കാട്ട് അപ്പാട്ടി വളപ്പ് സ്വദേശി വി. ബാബുവിന്റെ (40 ) പേരിൽ കേസെടുത്തു . ലോക് ഡൗണിന്റെ മറവിൽ വിദേശമദ്യം വിൽപന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോസ്ദുർഗ്ഗ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി.വി.പ്രസന്നകുമാറും പാർട്ടിയും ചേർന്ന് റെയ്ഡ് നടത്തിയത്. കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപായ് പ്രതിയെ അറസ്റ്റ് ചെയ്യും. പ്രിവന്റീവ് ഓഫീസർ എം.വി.സുധീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. അഭിലാഷ്, ടി.കെ രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.