കാസർകോട് : ദുബായിൽ നിന്ന് വന്ന് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ കളനാട് സ്വദേശിയുടെ മൂന്നു മക്കൾക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 19 ഉം 14 ഉം വയസുള്ള ആൺകുട്ടികൾക്കും എട്ട് വയസുള്ള പെൺകുട്ടിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് പുറമെ ദുബായിൽ നിന്നും വന്ന ബെണ്ടിച്ചാൽ തെക്കിൽ സ്വദേശിയായ 46 വയസുള്ള പുരുഷനും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ 10 74 6 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതുവരെ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം 2 1 4 നിലവിൽ ജില്ലയിലുള്ള രോഗികളുടെ എണ്ണം 1 4 4. ഇതുവരെ 13 പേരാണ് ജില്ലയിൽ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തിട്ടുള്ളത്. ഇതിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഒരാളും കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് നാലുപേരും ജില്ലാ ആശുപത്രിയിൽ നിന്ന് ഒരാളും ആണുള്ളത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഏഴ് പേർ ഇന്നലെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. 554 സാമ്പിളുകളുടെ റിസൾട്ട് ഇനി ലഭിക്കേണ്ടതുണ്ട്.