കാസർകോട്: ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.എം.എസ് നേതാവുമായ ടി.വി. ബാബുവിന്റെ അകാല നിര്യാണത്തിൽ ബി.ഡി.ജെ.എസ് കാസർകോട് ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബി.ഡി.ജെ.എസിന് ഉചിതമായ നേതൃത്വം നൽകി സംഘടനയും മുന്നോട്ടു നയിച്ച മികച്ച സംഘാടകനും പൊതുപ്രവർത്തകനും ജനകീയനും ആയിരുന്നു ടി.വി.ബാബു എന്ന് ബി.ഡി.ജെ.എസ് കാസർകോട് ജില്ലാ പ്രസിഡന്റ് ഗണേശ പാറക്കട്ട, ജനറൽ സെക്രട്ടറി എ.ടി.വിജയൻ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു