ഇരിട്ടി: ലോകമാകെ കൊവിഡ് 19 എന്ന മഹാമാരി പിടിപ്പെട്ട സാഹചര്യത്തിൽ വിഷുദിനം ലോകശാന്തിക്കും ലോക ദുരിതത്തിൽ നിന്നും മാനവരാശിയെ രക്ഷിയ്ക്കണമെന്ന് അപേക്ഷിച്ചു കൊണ്ടും ഇരിട്ടി എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രാർത്ഥനദിനം ആചരിക്കും. 14 ന് രാവിലെ 7 മണി മുതൽ 8 മണി വരെ ഒരു മണിക്കൂർ പ്രാർത്ഥന നടത്തും. ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോയ്ക്ക് മുൻപിൽ 5 തിരിയിട്ട് നിലവിളക്ക് കൊളുത്തി സുഗന്ധദ്രവ്യങ്ങൾ കത്തിച്ച് കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച് ഇരുന്ന് പ്രാർത്ഥിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് കെ.വി അജിയും യൂണിയൻ സെക്രട്ടറി പി.എൻ ബാബുവും അറിയിച്ചു.