പയ്യന്നൂർ: ലോക്ക് ഡൗൺ കാലത്തെ യാത്രാ പ്രയാസങ്ങൾ കണക്കിലെടുത്ത് ആശുപത്രിയിൽ തുടർ ചികിത്സക്കായി എത്തുവാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് പയ്യന്നൂർ സഹകരണ ആശുപത്രിയുടെ സഹായഹസ്തം. ഡോക്ടർമാരുടെ കുറിപ്പടിയും മേൽവിലാസവും ആശുപത്രി നിർദ്ദേശിക്കുന്ന ഫോൺ നമ്പറിൽ വാട്സ് ആപ്പ് വഴി അയച്ച് കൊടുത്താൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് വീട്ടിലെത്തും. പയ്യന്നൂർ നഗരസഭ, കരിവെള്ളൂർ - പെരളം, കാങ്കോൽ-ആലപ്പടമ്പ് , കുഞ്ഞിമംഗലം, രാമന്തളി പഞ്ചായത്തുകളിലുള്ളവർക്കാണ് തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാകുകയെന്ന് ആശുപത്രി സെക്രട്ടറി സന്തോഷ് അറിയിച്ചു. രാവിലെ 9 നും വൈകീട്ട് 5 മണിക്കും ഇടയിൽ 9495460909, 9447374133, എന്നീ നമ്പറുകളിലേക്ക് വാട്സ് ആപ്പ് ചെയ്യണം.