കൂത്തുപറമ്പ്:പത്ത് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പാട്യം പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി.പഞ്ചായത്തിലെ രണ്ട് വാർഡുകൾ പൂർണ്ണമായും ഹോട്ട്സ്പോട്ടുകളാക്കി മാറ്റിയിട്ടുണ്ട്.ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കൊവിഡ് 19 ബാധിതരുള്ള പഞ്ചായത്തുകളിലൊന്നായി മാറിയിരിക്കയാണ് പാട്യം.

പത്ത് പേരാണ് ഇതിനകം രോഗംബാധിച്ച് ചികിത്സയിലുള്ളത്.ചെറുവാഞ്ചേരിക്കടുത്ത ചീരാറ്റയിൽ ഒരു കുടുംബത്തിൽ മാത്രം എട്ട് പേർക്ക് രോഗം ബാധിച്ചുവെന്നതാണ് ഭീതിജനകമായ അവസ്ഥ.എട്ടിൽ ഏഴ് പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു വൈറസ് വ്യാപനം.ഹൃദ്രോഗി കൂടിയായ 81 കാരനും വിദേശത്തു നിന്നെത്തിയ 11 കാരനും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്. ഈ മേഖലയിൽ 133 പേർ വീടുകളിൽ ക്വാറന്റയിനിലാണുള്ളത്.

സമ്പൂർണവിലക്ക്

വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതിന് ആളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ് അധികൃതർ. പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് ഏർപ്പെടുത്തിയ കാൾ സെന്ററിലൂടെയാണ് ജനങ്ങൾക്ക് മരുന്നുകളും, അവശ്യസാധനങ്ങളും എത്തിക്കുന്നത്. രജിസ്റ്റർ ചെയ്ത വളണ്ടിയർമാരുടെ വൻ സംഘം തന്നെ സന്നദ്ധ പ്രവർത്തനത്തിന് തയ്യറായി രംഗത്തുണ്ട്. അതോടൊപ്പം കൊട്ടിയോടിയിൽ തയ്യാറാക്കിയ കമ്യൂണിറ്റി കിച്ചനിലൂടെ ഭക്ഷണ വിതരണവും നടന്നു വരുന്നുണ്ട്. 500 ഓളം അതിഥി തൊഴിലാളികൾക്ക് മുടങ്ങാതെ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ചണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ സംഘം ക്വാറന്റയിനിലേക്ക് മാറി. ഡോ: സുരേഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ സംഘം വെള്ളിയാഴ്ച്ച ചാർജ്ജെടുത്തിട്ടുണ്ട്. രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

ബൈറ്റ്

രോഗവ്യാപനം കണക്കിലെടുത്ത് 9,10 വാർഡുകൾ പൂർണ്ണമായും ഹോട്ട് സ്പോട്ടുകളാക്കി മാറ്റിയിരിക്കയാണ്-വി.ബാലൻ (പാട്യം പഞ്ചായത്ത് പ്രസിഡന്റ്