കൂത്തുപറമ്പ്:കൊവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂത്തുപറമ്പ് മേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കി. രണ്ടാഴ്ച്ചക്കിടെ പാട്യം, കോട്ടയം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലും കൂത്തുപറമ്പ് നഗരസഭയിലുമായി മുപ്പതോളം കോവിഡ് 19 പോസറ്റീവ് കേസ്സുകളാണ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഊർജ്ജിത നടപടി സ്വീകരിക്കുന്നത്.

അനാവശ്യമായി പുറത്തിറങ്ങുന്ന നിരവധി വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അതോടൊപ്പം നിയന്ത്രണങ്ങൾ പാലിക്കാതെ കച്ചവടം നടത്തുന്ന വ്യാപാരികൾക്കെതിരെയും നടപടി സ്വീകരിക്കുന്നുണ്ട്.