തളിപ്പറമ്പ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ടെലി മെഡിസിൻ സംവിധാനം ആരംഭിച്ചു. ആശുപത്രിയിൽ സ്ഥിരമായി കാണിച്ചു കൊണ്ടിരിക്കുന്ന രോഗികൾക്കും പുതുതായി ഡോക്ടറെ കാണേണ്ടവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അസുഖവിവരങ്ങൾ രോഗിക്ക് ഫോണിലൂടെ ഡോക്ടറോട് പറയാം. മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകും. ഇതിനായി ആശുപത്രിയിൽ പ്രത്യേകം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം. ആശുപത്രിയിൽ ലഭ്യമായ എല്ലാ വിഭാഗം ഡോക്ടർമാരുടേയും സേവനം ഈ സംവിധാനത്തിലൂടെ രോഗികൾക്ക് ലഭ്യമാണ്.ഫോൺ : 04602 300 101, 04602 300 102, 04602207186