നീലേശ്വരം: ക്ഷേത്രത്തിലേക്ക് വഴിപാടിനു വേണ്ടി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പേരോൽ പത്തിലക്കണ്ടത്തെ ശ്രീവല്ലി അശോകാണ് വഴിപാടിനായി സ്വരൂപിച്ച 2016 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തുക ഇന്നലെ നീലേശ്വരം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം.എ. മാത്യുവിന് കൈമാറി.
കേസെടുത്തു
നീലേശ്വരം: ലോക്ക് ഡൗൺ ലംഘിച്ച് വാഹനമോടിച്ച സംഭവത്തിൽ പേരോലിലെ ധനീഷ് കുമാറിനെതിരേ നീലേശ്വരം പൊലീസ് കേസെടുത്തു. വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.