തളിപ്പറമ്പ്: അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും അമിത വില ഈടാക്കലും നിയന്ത്രിക്കുന്നതിനായി രൂപികരിച്ച സംയുക്തപരിശോധന സ്‌ക്വാഡ് ഇന്നലെ കുറ്റിക്കോൽ, ബക്കളം, ഒഴക്രോം, അഞ്ചാംപീടിക, പാളിയത്ത് വളപ്പ്, വെളളിക്കീൽ, പറപ്പൂൽ, പുളിപ്പറമ്പ് പ്രദേശങ്ങളിൽ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ആറ് കടകൾക്കെതിരെ കേസെടുത്തു. പരിശോധനയിൽ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ, ടി.ആർ സുരേഷ്, എസ്.ഐ കെ.വി ജഗദീഷ്, താലൂക്ക് ഓഫിസ് സൂപ്രണ്ട് പി.കെ ഭാസ്‌ക്കരൻ, റേഷനിംഗ് ഇൻസ്‌പെക്ടർ അബ്ദുസ്സലാം പങ്കെടുത്തു.
തളിപറമ്പ് അസി:താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ അന്നൂർ, വെളളൂർ, തായിനേരി, കോറോം, ആലപ്പടമ്പ, ആലക്കാട് പ്രദേശങ്ങളിലെ പലച്ചരക്ക് കടകൾ, പച്ചക്കറികടകൾ, കോഴി ഇറച്ചി വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. 12 വ്യാപാരികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. പരിശോധനയിൽ തളിപ്പറമ്പ് അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസർ പി. അനീഷ്, റേഷനിങ് ഇൻസ്‌പെക്ടർ പി.വി കനകൻ, പയ്യന്നൂർ ഡെപ്യൂട്ടി തഹസിൽദാർ പി.പി സുധാകരൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ടി.സുജയ പങ്കെടുത്തു.