കാസർകോട് : കാസർകോട് ജില്ലയിൽ മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുളിയാർ പഞ്ചായത്തിലെ പൊവ്വൽ സ്വദേശിനികളായ 52 ഉം 24 ഉം വയസുള്ള രണ്ട് സ്ത്രീകൾക്കും കാസർകോട് മുൻസിപാലിറ്റിയിലെ തളങ്കര സ്വദേശിയായ 17 വയസുള്ള ആൺകുട്ടിക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ.എ.വി. രാംദാസ് അറിയിച്ചു