കണ്ണൂർ: സാലറി ചാലഞ്ച് ജീവനക്കാരുടെ സന്നദ്ധതയുടെ അടിസ്ഥാനത്തിൽ മാത്രമേ നടപ്പിലാക്കാൻ പാടുള്ളുവെന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സർക്കാർ ജീവനക്കാർക്കും ബാധകമാണ്. കഴിഞ്ഞ ഒന്നര വർഷമായി അർഹമായ ക്ഷാമബത്ത പോലും സർക്കാർ ജീവനക്കാർക്ക് ലഭിച്ചിട്ടില്ലെങ്കിലും അവരവരുടെ കഴിവുസരിച്ച് കൊവിഡ് 19നെ തുരത്തുന്നതിനുള്ള ദുരിതാശ്വാസ നടപടികളിൽ പങ്കാളികളാവാൻ ജീവനക്കാർ സന്നദ്ധരാണെന്നും ഓർഗനൈസേഷൻ പ്രസിഡന്റ് ഇ.കെ ഹരിദാസൻ, ജനറൽ സെക്രട്ടറി പി.വി രഞ്ജിത്ത് എന്നിവർവ്യക്തമാക്കി.