കണ്ണൂർ: കുഞ്ഞിപ്പള്ളിയിൽ സ്വകാര്യ പറമ്പിൽ നിക്ഷേപിച്ച മാലിന്യങ്ങളിൽ തീപ്പിടുത്തം. ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. മഹറൂഫ് വലിയപൂവ്വക്കൽ എന്നിവരുടെ ഉടമസ്ഥതയിലുള്ളയാണ് പറമ്പ്. പലരും ഇവിടെ മാലിന്യം തള്ളുന്നതായി പരാതിയുണ്ടായിരുന്നു. അഗ്നിശമനസേന സീനിയർ ഓഫീസർ ദിലീഷിന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റാണ് തീയണച്ചത്.