കണ്ണൂർ: സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും പുസ്തകങ്ങൾ വാങ്ങുന്നതിന് ഫണ്ട് മാറ്റിവെക്കണമെന്ന് മലയാള പ്രസാധകരുടെ സംഘടനയായ 'പുസ്തകം' പ്രസിഡന്റ് ഡോ. എം.കെ. മുനീർ എം.എൽ.എയും സെക്രട്ടറി എൻ.ഇ.മനോഹരനും ആവശ്യപ്പെട്ടു.
സർഗാത്മകതയുടെ ഭാവിയെയും എഴുത്തുകാരുടെ വരുമാനത്തെയും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെയും മാത്രമല്ല പ്രസാധകലോകം കാക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറ ശക്തമാക്കുന്നതും മാനവീയതയിലേയ്‌ക്ക് സമൂഹത്തെ സംസ്‌കരിച്ചെടുക്കുന്നതും പുസ്തകങ്ങളാണ്.
ലോക്ക്ഡൗൺ ദിനങ്ങളിൽ പുസ്തകശാലകൾ ആഴ്ചയിൽ രണ്ടു ദിവസം തുറക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പുസ്തക മേഖലയിൽ തൊഴിലെടുക്കുന്ന അക്ഷര സ്‌നേഹികളെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തി സഹായം നൽകി തൊഴിൽ മേഖലയിൽ നിലനിറുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.