കണ്ണുർ: സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവിന്റെ അകാല വിയോഗത്തിൽ ബി.ഡി.ജെ.എസ് കണ്ണൂർ ജില്ലാകമ്മിറ്റി അനുശോചിച്ചു. ജീവിതത്തിൽ. അടിസ്ഥാനവർഗ്ഗത്തിന്റെ അതിജീവനം തന്നെയായിരുന്നു ടിവി ബാബുവിന്റെ രാഷ്ട്രീയമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് അഭിപ്രായപ്പെട്ടു. അടിസ്ഥാന വർഗ്ഗങ്ങളുടെ അർഹതപ്പെട്ട അവകാശങ്ങൾ പോരടിച്ച് നേടിയെടുക്കാൻ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നയാളാണ് ടി.വി.ബാബുവെന്ന് ജീല്ലാ പ്രസിഡന്റ്‌ കെ .വി. അജി അനുശോചനസന്ദേശത്തിൽ പറഞ്ഞു.