കാസർകോട് : 160 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിൽ 22 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടത് ആശാവഹമായ പുരോഗതിയാണെന്ന് രോഗനിയന്ത്രണം ഏകോപിപ്പിക്കാൻ നിയോഗിക്കപ്പെട്ട സ്‌പെഷ്യൽ ഓഫീസർ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ ശർമയുടെ ട്വീറ്റ് . ഫലപ്രദമായ ലോക് ഡൗൺ, കാര്യക്ഷമമായ പൊതുജനരോഗ്യ സംവിധാനം, മെഡിക്കൽ സംഘം, ക്ലസ്റ്റർ തിരിച്ചുള്ള നിയന്ത്രണം, മികച്ച ഐസെലേഷൻ ,ക്വാറന്റൈൻ നടപടികൾ, വിവിധ വകുപ്പുകളുടെ അതിശയിപ്പിക്കുന്ന സഹകരണവും ഏകോപനവും അതോടൊപ്പം കോവിഡിനെ തുരത്താൻ പൊതുസമൂഹത്തിന്റെ സജീവമായ പിന്തുണയും കാസർകോടിന്റെ ഫലങ്ങൾ ആശാവഹമാക്കുന്നുവെന്ന് അദ്ദേഹം എഴുതുന്നു.
കാസർകോട് കൊവിഡ്19നെ തുരത്തുന്നു. ഗ്രാഫ് രേഖകൾ തഴോട്ടാണ്, ജില്ല ഊർജസ്വലതയോടെ വീണ്ടെടുപ്പിലാണ്. ഒറ്റ ദിവസം കൊണ്ട് 17 പോസിറ്റീവ് കേസുകൾ കുറഞ്ഞു. നിലവിൽ 137 ലേക്കെത്തി. ജില്ലാ ടീമിന്റേത് മഹത്തായ പ്രവർത്തനമാണ്.നമ്മൾ വിജയിക്കും- അദ്ദേഹം പറഞ്ഞു.