pic-

കണ്ണൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികളുള്ള കണ്ണൂരിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ഹോട്‌സ്‌പോട്ടായ തദ്ദേശ സ്ഥാപനങ്ങൾ സീൽ ചെയ്തതിന് പിന്നാലെ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് 347 വാഹനങ്ങൾ പിടിച്ചെടുക്കുകയും 437 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജില്ലയിലെ തീവ്രത കണക്കിലെടുത്ത് എല്ലാവരും വീടുകളിൽ കഴിയണമെന്നാണ് നിർദ്ദേശം. അവശ്യ വസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കുന്ന രീതി ജില്ലയിൽ മുഴുവൻ വ്യാപിപ്പിക്കും.