പാനൂർ: കൊവിഡ് മഹാമാരി-ലോകത്തിലാകെ മഹാദുരന്തം വിതയ്ക്കുന്ന സാഹചര്യത്തിൽ ലോകശാന്തിക്കായ് വിഷുദിനം പ്രാർത്ഥനാദിനമായി എസ്.എൻ.ഡി.പി. യോഗം പാനൂർ യൂണിയൻ ആചരിക്കും. 14 ന് രാവിലെ 7 മണി മുതൽ 8 മണി വരെ പ്രാർഥന നടത്തും. കുടുംബാംഗങ്ങൾ കാലത്ത് ശരീരശുദ്ധി വരുത്തി ശ്രീ നാരായണ ഗുരുദേവന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിലവിളക്ക് കൊളുത്തി, സുഗന്ധദ്രവ്യങ്ങൾ പുകച്ച് എല്ലാാവരും ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം പാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യവും യൂണിയൻ വൈസ് പ്രസിഡന്റ് വി.കെ ജനാർദ്ദനനും അറിയിച്ചു.