പയ്യന്നൂർ: ലോക്ക് ഡൗണിൽ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാൽ കൺസ്യൂമർ ഫെഡ് പയ്യന്നൂർ മണ്ഡലത്തിൽ സജ്ജമാക്കിയ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം ആരംഭിച്ചു.

അരി, പഞ്ചസാര, ചെറുപയർ, തുവര പരിപ്പ് തുടങ്ങിയ പതിനൊന്ന് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റിന് 500 രൂപയാണ് വില. സി. കൃഷ്ണൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ പി.ബാബുമോൻ കിറ്റ് വിതരണo ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡ് മാനേജർ വി.കെ.രാജേഷ് , രജീഷ് കണ്ണോത്ത്, കെ.കെ.ബാലകൃഷ്ണൻ , പി.വി.അബിത തുടങ്ങിയവർ സംബന്ധിച്ചു .