കണ്ണൂർ: മാഹി സ്വദേശി കൊവിഡ്-19 ബാധിച്ച് മരിച്ച സംഭവത്തിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയുടെ നടപടിയും അന്വേഷിക്കും. 71കാരനായ പി. മെഹ്റൂഫിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയായ 81ന്റെയും മെഹ്റൂഫിന്റെയും റൂട്ട്മാപ്പ് പരിശോധനയിൽ ഇരുവരും ഒരു സ്വകാര്യ ആശുപത്രിയിൽ ഒരേദിവസങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടാണ് ആശുപത്രിയുടെ നടപടിയും പരിശോധിക്കുന്നത്.
71കാരന് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ച ശേഷം മാത്രം ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ച സ്വകാര്യ ആശുപത്രിയുടെ നടപടിയിൽ ജില്ലാ ഭരണകൂടം അതൃപ്തിയിലാണ്. ഇക്കാര്യം വ്യക്തമായ ഉടനെ സ്വകാര്യ ആശുപത്രികൾ ഇത്തരം സംശയമുള്ള രോഗികളുടെ വിവരങ്ങൾ കൈമാറണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സയ്‌ക്കെത്തുന്ന രോഗികൾ, അവരെ ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയ വിവരങ്ങൾ അധികൃതർക്ക് കൈമാറാൻ ചില സ്വകാര്യ ആശുപത്രികൾ വിസമ്മതിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
30 ജീവനക്കാർ ക്വാറന്റീനിൽ
അതേസമയം മരിച്ച മാഹി സ്വദേശിയെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ 30ഓളം പേർ ഐസൊലേഷനിലാണെന്നും സ്വകാര്യ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലേക്ക് മാറ്റാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ബൈറ്റ്
ഇരുവരും വെവ്വേറെ മുറികളിലാണ് ചികിത്സയിൽ കഴിഞ്ഞതെന്നും കൊവിഡ് പകരാനുള്ള യാതൊരു സാദ്ധ്യതയുമില്ല-
സ്വകാര്യാശുപത്രി അധികൃതർ