കണ്ണൂർ: ക്ഷേമനിധി ബോർഡിൽ അംഗമല്ലാത്ത എല്ലാ കെട്ടിട നിർമ്മാണ തൊഴിലാളികൾക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടർ ടി. വി .സുഭാഷിന് നിവേദനം നൽകി.
അപ്രതീക്ഷിതമായുണ്ടായ ലോക്ക് ഡൗണിൽ വലിയ നഷ്ടമാണ് നിർമ്മാണതൊഴിലാളികൾക്കും കരാറുകാർക്കുമുണ്ടായത്. ജോലി തുടരാനുള്ള അനുമതി നൽകണമെന്നും ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണമ്പേത്ത് ആവശ്യപ്പെട്ടു.