തളിപ്പറമ്പ്:പ്രവാസി മലയാളികളെ ക്വാറന്റൈൻ ചെയ്യാൻ സ്ഥാപനങ്ങൾ വിട്ടുനൽകുമെന്ന് അൽമഖർ സ്ഥാപന മേധാവികൾ അറിയിച്ചു. അവർക്കാവശ്യമായ പരിചരണവും ആരോഗ്യ സഹായവും വളണ്ടിയർമാരെ ഉപയോഗിച്ച് നൽകാനും തയ്യാറാണെന്നും അൽമഖർ മാനേജ്‌മെന്റ് അറിയിച്ചു.

പ്രവാസികൾക്ക് വേണ്ടി ഓൺലൈനിൽ പ്രത്യേക പ്രാർത്ഥന സദസ് സംഘടിപ്പിച്ചു. പ്രാർത്ഥന സംഗമത്തിന് കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകി. ഓൺലൈൻ കോൺഫറൻസ് മുസ്തഫ ദാരിമി കടാങ്കോട് ( അബുദാബി ) ഉദ്ഘാടനം ചെയ്തു. കെ.പി.അബൂബക്കർ മുസ്ല്യാർ പട്ടുവം, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് സഹദുദ്ധീൻ തങ്ങൾ, എം വി അബ്ദുൽ റഹ്മാൻ മുസ്ലിയാർ, പി പി അബ്ദുൽ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, കെ പി അബ്ദുൽ ജബ്ബാർ ഹാജി ആ ർ പി ഹുസൈൻ മാസ്റ്റർ, കെ പി അബ്ദുസ്സമദ് അമാനി, കെ അബ്ദുറഷീദ് നരിക്കോട് തുടങ്ങിയവർ നേതൃത്വം വഹിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു അഷ്റഫ് പട്ടുവം ( സൗദി അറേബ്യ ), അബ്ദുൽ സലാം മാസ്റ്റർ ( യു എ ഇ ) അഷ്റഫ് ഇഞ്ചിക്കൽ ( ബഹ്‌റൈൻ ) മമ്മു മൗലവി ( കുവൈറ്റ് ) ഫാറൂഖ് കവ്വായി ( ഒമാൻ ) ഹബീബ് മാട്ടൂൽ ( ഖത്തർ ) എന്നിവർ സംബന്ധിച്ചു.